Coronavirus

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീനിവാസന്‍, അലോപ്പതി പ്രധാന രോഗങ്ങള്‍ക്ക് പ്രതിവിധിയില്ലാത്ത ചികില്‍സാ സമ്പ്രദായം

THE CUE

വിറ്റാമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന നടന്‍ ശ്രീനിവാസന്റെ വാദത്തിനെതിരെ ആരോഗ്യരംഗത്തെ പ്രമുഖര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രധാന രോഗങ്ങള്‍ക്ക് ശാശ്വത പ്രതിവിധി ഇല്ലാത്ത ചികില്‍സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചതെന്നും ശ്രീനിവാസന്റെ വിശദീകരണം.

വിറ്റാമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന വാദത്തെ എതിര്‍ക്കുന്ന അമേരിക്കയ്‌ക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയെന്ന് 'മനുഷ്യന്‍ പഠിക്കാത്ത പാഠങ്ങള്‍' എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഡോ.കെപി അരവിന്ദന്‍, ഡോ.പി എസ് ജിനേഷ് തുടങ്ങിയവര്‍ ശ്രീനിവാസന്റെ വാദത്തിലെ അശാസ്ത്രീയതയും അബദ്ധങ്ങളും വിശദീകരിച്ച് രംഗത്ത് വന്നിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ ഓഡിയോ സന്ദേശം മുന്‍നിര്‍ത്തി ശ്രീനിവാസന്‍ ഇത്തരമൊരു പ്രചരണം നടത്തുന്നത് സാമൂഹ്യദ്രോഹമാണെന്ന് പി എസ് ജിനേഷ് എഴുതിയിരുന്നു.

വിറ്റാമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയതാണെന്നും നിജസ്ഥിതി അറിയില്ലെന്നും മാധ്യമത്തില്‍ ഇതേക്കുറിച്ച് ശ്രീനിവാസന്‍ വിശദീകരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രമെന്ന് അവകാശപ്പെടുന്ന അലോപ്പതിയില്‍ വൃക്ക,കരള്‍, ഹദയ രോഗങ്ങള്‍ക്കും, പ്രമേഹം, ആസ്ത്മ, തുടങ്ങിയ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരമില്ലെന്നും ശ്രീനിവാസന്‍. വലിയ ആശുപത്രികളില്‍ താന്‍ പോകുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശ്രീനിവാസന്‍.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്, ഐഎംഎയുടെ പ്രതികരണം

കൊവിഡ് പോലുള്ള മഹാവ്യാധി നേരിടുന്ന സമയത്ത് താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വ്യാജപ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നായിരുന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് അബ്രഹാം വര്‍ഗീസിന്റെ പ്രതികരണം. എല്ലാ തരത്തിലുമുള്ള വ്യാജ വാര്‍ത്തകളുടെ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. താരങ്ങളെ പോലുള്ളവര്‍ ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ശ്രീനിവാസന്‍ ഇത്തരത്തില്‍ അശാസ്ത്രീയ പ്രചരണങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് നിരന്തരം നടത്തുന്നുണ്ട്. എന്നാല്‍ ചികില്‍സയ്ക്ക് ആധുനിക വൈദ്യശാസ്ത്രത്തെ തന്നെ അദ്ദേഹം പിന്തുടരുകയും ചെയ്യുന്നു. വിറ്റമിന്‍ സി കൊവിഡിനെ പ്രതിരോധിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT