Coronavirus

‘കൊറോണയെ തുരത്താന്‍ 15 മിനിട്ട് വെയിലുകൊണ്ടാല്‍ മതി ‘; അശാസ്ത്രീയ വാദവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി 

THE CUE

15 മിനിട്ട് സൂര്യപ്രകാശമേറ്റാല്‍ കൊറോണ വൈറസുകള്‍ ചാകുമെന്ന് അശാസ്ത്രീയ വാദവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. രാവിലെ 11 നും ഉച്ചയ്ക്ക് 2 മണിക്കും ഇടയില്‍ പതിനഞ്ച് മിനിട്ട് വെയിലേറ്റാല്‍ ശരീരത്തിലെ കൊവിഡ് 19 വൈറസുകള്‍ ഇല്ലാതാകുമെന്നാണ് ബിജെപി മന്ത്രിയുടെ കണ്ടെത്തല്‍. സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി വര്‍ധിക്കും. അത് പ്രതിരോധ ശേഷി കൂട്ടും. അതുമൂലം കൊറോണ പോലുള്ള വൈറസുകള്‍ ഇല്ലാതാകുമെന്നുമായിരുന്നു പരാമര്‍ശം.

സൂര്യപ്രകാശത്തില്‍ നിന്ന് ശരീരത്തിന് വിറ്റാമിന്‍ ഡി ആഗിരണം ചെയ്യാമെങ്കിലും അതുകൊണ്ട് കൊറോണയെ പ്രതിരോധിക്കാമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ ആശാസ്ത്രീയ വാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശാസ്ത്രീയ അടിത്തറയില്ലാത്ത വാദഗതിയുമായി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഗോമൂത്രം അര്‍ബുദ ബാധയെ ചെറുക്കുമെന്ന് നേരത്തെ പറഞ്ഞയാളാണ് അശ്വിനി ചൗബേ. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണയെ പ്രതിരോധിക്കാമെന്ന വിഡ്ഢിത്തങ്ങളും ചില ബിജെപി നേതാക്കളില്‍ നിന്നുണ്ടായിരുന്നു. ഹിന്ദു മഹാസഭ നേതാവ് ചക്രപാണി മഹാരാജ്, ബിജെപി എംഎല്‍എമാരായ സുമന്‍ ഹരിപ്രിയ, സഞ്ജയ് ഗുപ്ത തുടങ്ങിയവരാണ് ഇത്തരം വാദങ്ങള്‍ നിരത്തിയത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT