Coronavirus

വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചു ; മറച്ചുവെച്ചതിന് കേസ് 

THE CUE

വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചെന്ന് കണ്ടെത്തി അധികൃതര്‍. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാമുന്നറിയിപ്പുകള്‍ നിലനില്‍ക്കെ രാജ്യത്തിന് പുറത്തുനിന്ന് വന്ന കാര്യം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തതായും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലേക്ക് പ്രവേശനം നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം വെളിപ്പെടുന്നത്. ഹോംസ്‌റ്റേയിലായിരുന്നു ഇവര്‍ താമസിച്ചത്. വിദേശത്തുനിന്ന് എത്തിയതാണെന്ന കാര്യം ഇവര്‍ അധികൃതരെ അറിയിച്ചതുമില്ല.

കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് നിലനില്‍ക്കുന്നത്. സമീപ ജില്ലകളിലും ഇരുസംസ്ഥാനങ്ങളിലും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. അതിനിടെ അയല്‍ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള വാഹന ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വയനാട്ടില്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്നും അവര്‍ പറഞ്ഞു.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദേശം. ഇതിനായി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ലക്കിടി, ബോയ്‌സ് ടൗണ്‍, പേരിയ തുടങ്ങിയ കേന്ദ്രങ്ങളില്‍ പൊലീസ് ആരോഗ്യവകുപ്പ് സംവിധാനങ്ങളുടെ സംയുക്ത പരിശോധന നടന്നുവരികയാണ്. കൂടാതെ ജില്ലയില്‍ നിന്ന് കര്‍ണാടകയില്‍ ജോലിക്ക് പോയവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിച്ചുവരികയാണ്. അതേസമയം അവശ്യസര്‍വീസുകളെല്ലാം സജീവമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT