Coronavirus

‘മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരും’; പരീക്ഷകള്‍ മാറ്റിയതില്‍ രമേശ് ചെന്നിത്തല 

THE CUE

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകി വന്ന വിവേകത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് ഇക്കാര്യത്തിലൂടെ തെളിഞ്ഞതെന്ന് കടന്നാക്രമിക്കുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യത്തിലുള്ള ആശങ്ക മൂലം പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ പുച്ഛത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. സിബിഎസ്ഇയുടേത് മാറ്റിയിട്ടും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല. എന്നാല്‍ ഒടുവില്‍ പരീക്ഷ മാറ്റിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുട്ടികളുടെ ആരോഗ്യത്തിലുള്ള ആശങ്ക മൂലമാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആവശ്യപെട്ടത്.ഈ വിഷയത്തില്‍ എത്ര പുച്ഛത്തോടെയാണ് ഇന്നലെ വൈകിട്ട് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് എന്നോര്‍ക്കുക. ഇപ്പോള്‍ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരും എന്നാണ് ഇക്കാര്യത്തിലൂടെ തെളിയിച്ചിരിക്കുന്നത്.സിബിഎസ്ഇ പരീക്ഷ മാറ്റിവച്ചിട്ടും, എസ് എസ് എല്‍സി, പ്ലസ്ടു പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല.ഏതായാലും വൈകി വന്ന വിവേകത്തിനു നന്ദി...

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT