Coronavirus

രജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ; 13 പേര്‍ അറസ്റ്റില്‍ 

THE CUE

കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം കാറ്റില്‍പ്പറത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ചതിന് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11.15നാണ് ആറ്റിങ്ങലിലെ വീട്ടില്‍ വച്ച് ഡോ.രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച ജാമ്യം എടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് രജിത്കുമാര്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ്റിങ്ങല്‍ പൊലീസ് ഇദ്ദേഹത്തെ വൈകിട്ടോടെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെത്തിക്കും. ഞായറാഴ്ച കൊച്ചിയിലെത്തി രജിത്കുമാര്‍ ചൊവ്വാഴ്ച രാവിലെയാണ് ആറ്റിങ്ങലിലുള്ള വീട്ടിലെത്തിയത്. ചെന്നൈയില്‍ നിന്നെത്തിയ രജിത് കുമാറിന് ആരാധകവൃന്ദം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കുകയായിരുന്നു. സംഭവത്തില്‍ 13 പേര്‍ കൂടി അറസ്റ്റിയിട്ടുണ്ട്.രണ്ടു പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.

തന്നെ സ്വീകരിക്കാന്‍ ഇദ്ദേഹം തന്നെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് പരിപാടി നടന്നത്. വിമാനത്താവള അധികൃതരുടെ നിര്‍ദേശം ലംഘിച്ചാണ് രജിത് കുമാര്‍ സ്വീകരണത്തില്‍ പങ്കെടുത്തതെന്നും വ്യക്തമായിരുന്നു. കൂടാതെ വിമാനത്താവളത്തിന് 500 മീറ്റര്‍ പരിധിയില്‍ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കുകയും ചെയ്തു. ഇവര്‍ തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും കേസെടുക്കുകയുമായിരുന്നു.

രജിത് കുമാറാണ് മുഖ്യപ്രതി. നിയമവിരുദ്ധമായി സംഘം ചേരല്‍,. കലാപം സൃഷ്ടിക്കല്‍, സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കല്‍, ജോലി തടസപ്പെടുത്തല്‍, പൊതുവഴി തടസപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കാലടി ശ്രീശങ്കര കോളജിലെ ബോട്ടണി അധ്യാപകനായ രജിത് കുമാര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഗെയിമിനിടെ സഹ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ കണ്ണില്‍ മുളകുതേച്ചതിന് പുറത്താവുകയായിരുന്നു.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT