Coronavirus

ഏപ്രില്‍ 14 വരെ ട്രെയിനില്ല; ചരക്കു തീവണ്ടികള്‍ ഓടും

കൊവിഡ് രോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ തീവണ്ടി സര്‍വീസുകള്‍ ഏപ്രില്‍ 14 വരെ നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെ തീവണ്ടികള്‍ ഓടില്ലെന്ന് റെയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത് ഏപ്രില്‍ 14 വരെ നീട്ടിയത്.

യാത്രാ തീവണ്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. ചരക്കു തീവണ്ടികള്‍ ഓടും. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ചരക്കു തീവണ്ടികള്‍ക്ക് നിയന്ത്രണില്ലാത്തത്.

രാജ്യത്ത് 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യമേഖലയ്ക്കായി 15,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT