Coronavirus

കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് മരണം നാലായി ; ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി മരിച്ചു 

THE CUE

കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യത്ത് മരണം നാലായി. പഞ്ചാബ് സ്വദേശിയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ഷഹീദ് ഭഗത് സിംഗ് നഗറിലെ പത്‌ലാവ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 70 വയസ്സായിരന്നു. ബങ്കയിലെ സര്‍ക്കാരാശുപത്രിയില്‍ ഐസൊലേഷന്‍ ഐസിയുവിലായിരുന്നു. ഇദ്ദേഹം ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി ഇന്ത്യയില്‍ എത്തിയതാണ്.

തുടര്‍ന്ന് രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതോടെ ഫലം പോസിറ്റീവാണെന്ന് വ്യക്തമായി. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. മരണനിരക്ക് നാലായതോടെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിദേശ യാത്രാ വിമാനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ചെന്നൈയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അയര്‍ലണ്ട് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ. ഈ മാസം 17 നാണ് വിദ്യാര്‍ത്ഥി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. ചെന്നൈയില്‍ ഇതുവരെ 3 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുപ്പതി ക്ഷേത്രം അടച്ചിരിക്കുകയാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT