Coronavirus

‘രാജ്യത്തിന് വേണ്ടത് നിങ്ങളെ പോലുള്ളവരുടെ പിന്തുണ’; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മോദി 

THE CUE

കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. 'നന്ദി, ഐക്യത്തിനും, സാഹോദര്യത്തിനുമായി താങ്കള്‍ ചെയ്തത് പോലുള്ള ആഹ്വാനങ്ങളാണ്, കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത്' - മോദി ട്വീറ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നതായി വീഡിയോ സന്ദേശത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനുട്ട് നേരം തെളിയിക്കുന്ന ഐക്യദീപത്തിന് തന്റെ എല്ലാ പിന്തുണയും ആശംസകളും അറിയിക്കുന്നതായും വീഡിയോ സന്ദേശത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനുട്ട് നേരം ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചോ, മൊബൈലോ, മെഴുകുതിരിയോ, ദീപമോ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. കൊവിഡ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നടന്നുനീങ്ങുന്നതിന്റെ പ്രതീകാത്മക കൂട്ടായ്മ എന്ന നിലയിലാണ് ആഹ്വാനമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT