Coronavirus

കോവിഡ്: നിരീക്ഷണത്തിലുള്ളയാള്‍ക്ക് അപകടം, ഗുരുതരപരുക്കേറ്റയാളെ അറിയാതെ ചികിത്സിച്ച് ഡോക്ടര്‍മാര്‍, 50ലേറെ പേര്‍ നിരീക്ഷണത്തില്‍ 

THE CUE

തിരുവനന്തപുരം പുനലൂരില്‍ നിരീക്ഷണത്തിലിരുന്നയാള്‍ നിര്‍ദേശം അവഗണിച്ച് പുറത്തിറങ്ങി അപകടത്തില്‍പെട്ടു. ഞായറാഴ്ച വൈകിട്ടാണ് അപടമുണ്ടായത്. ഗുരുതര പരുക്കുകളേറ്റ ഇയാളെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും, അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ തുടര്‍ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കോവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന ആളാണിതെന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. ഇതോടെ ഇയാളെ പരിചരിച്ച രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പടെ 50ലേറെ പേര്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇയാളുടെ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും.

പത്ത് ദിവസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ആളാണ് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ പുനലൂരില്‍ വെച്ച് അപകടത്തില്‍ പെട്ടത്. വിദേശത്ത് നിന്ന് എത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT