Coronavirus

പതഞ്ജലിയുടെ കൊറോണില്‍ കൊവിഡ് മരുന്നല്ല; അവകാശവാദം പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് വില്‍പ്പന നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണില്‍ മരുന്ന് കൊവിഡ് സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് പതഞജലി പരസ്യം ചെയ്തിരുന്നു. മരുന്നിന്റെ ലേബലിലും അത്തരം അവകാശവാദങ്ങള്‍ പാടില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.

ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതേറിറ്റിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മരുന്ന് പരീക്ഷണത്തിനുള്ളു അനുമതി നല്‍കിയിരുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നാണെന്നാണ് പതഞ്ജലി അവകാശപ്പെട്ടതെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ വിശദീകരണം.

കൊറോണലിന്റെ ലേബലില്‍ വൈറസിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഇത് പാടില്ലെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു. പിന്‍വലിച്ചാല്‍ മാത്രമേ മരുന്നിന് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കൊവിഡിന് ആയുര്‍വേദമരുന്നെന്ന് അവകാശപ്പെട്ട് മരുന്ന് ഇറക്കിയതിന് പിന്നാലെ രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടിരുന്നു. കൊറോണില്‍ എന്ന പേരിലായിരുന്നു മരുന്ന് വിപണിയിലെത്തിച്ചത്. കൊവിഡ് ഭേദമാക്കുമെന്ന് പരസ്യം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. 'കോറോണില്‍', 'ശ്വാസരി' എന്നീ മരുന്നുകളാണ് പാക്കേജിലുള്ളത്. 545 രൂപയാണ് മരുന്നിന് വില.

കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണിന്റെ പരസ്യം പുറത്തിറക്കിയതോടെ കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് വിശദീകരണം തേടിയിരുന്നു. രോഗികളില്‍ മരുന്ന് പരീക്ഷണം നടത്താന്‍ പതഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നുവെന്ന് ബല്‍ബീര്‍ സിംഗ് തോമര്‍ അവകാശപ്പെട്ടു. ഐസിഎംആറിന് കീഴിലുള്ള സിടിആര്‍ഐയില്‍ നിന്നാണ് അനുമതി വാങ്ങിയത്. ജയ്പൂര്‍ നിംസിലെ 100 രോഗികളില്‍ പരീക്ഷിച്ചു. ഇതില്‍ 69 ശതമാനം രോഗികള്‍ക്കും മൂന്ന് ദിവസത്തിനുള്ള രോഗം ഭേദമായി. ഏഴ് ദിവസത്തിനുള്ളില്‍ മുഴുവന്‍ രോഗികളും വൈറസ് മുക്തരായെന്നും ബല്‍ബീര്‍ സിംഗ് തോമര്‍ പറയുന്നു. ജൂണ്‍ രണ്ടിന് രാജസ്ഥാന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിരുന്നു. കൊവിഡ് മരുന്നിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് രാംദേവിനെതിരെ ബീഹാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ദിവ്യകോറോണ പാക്കേജിലൂടെ ഏഴ് ദിവസത്തിനകം കോവിഡ് മാറ്റാമെന്നായിരുന്നു പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നത്. നൂറ് ശതമാനം ഫലപ്രാപ്തിയും അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയമായി തെളിയിച്ചതാണെന്നും പരസ്യത്തിലുണ്ടായിരുന്നു. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെട്ടത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT