Coronavirus

സിനിമ-ടെലിവിഷന്‍ മേഖലയ്ക്ക് ഇളവ് : 5 പേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍വഹിക്കാം

പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് 4 മുതല്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് സാംസ്‌കാരികമന്ത്രി എകെ ബാലന്‍. സമാന രീതിയില്‍ ടെലിവിഷന്‍ പ്രോഗ്രാമുകളുടേതും നിര്‍വഹിക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രീന്‍ സോണില്‍ പരിമിതമായ ആളുകളെ വെച്ച് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയുള്ള സാഹചര്യത്തിലാണ് സിനിമാ ടെലിവിഷന്‍ രംഗത്തിന് ഇളവ് അനുവദിക്കുന്നത്.

ഡബ്ബിംഗ്,സൗണ്ട് മിക്‌സിംഗ്, സംഗീതമൊരുക്കല്‍ തുടങ്ങിയ ജോലികള്‍ ചൊവ്വാഴ്ച മുതല്‍ ചെയ്യാം. അതേസമയം ഇതിന് മുന്നോടിയായി സ്റ്റുഡിയോകള്‍ അണുവിമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചായിരിക്കണം ജോലികള്‍ പുനരാരംഭിക്കാന്‍. മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ വീഴ്ചയില്ലാതെ പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT