Coronavirus

സംസ്ഥാനത്ത് ഒരു കൊവിഡ് 19 മരണം കൂടി, മരിച്ചത് വയനാട് സ്വദേശിനി

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് സ്വദേശി ആമിന (53) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നാല് ദിവസം മുന്‍പാണ് ആമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സര്‍ രോഗബാധിതയായിരുന്നു ഇവര്‍. ദുബായില്‍ നിന്ന് മെയ് 20 നാണ് നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവിടെ പ്രവേശിപ്പിക്കുമ്പോഴേക്കും നില വഷളായിരുന്നു. ക്യാന്‍സറിന് പുറമെ കൊവിഡ് ബാധ കൂടിയായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്. വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ച് വരികയാണ്. ഇവരില്‍ നിന്ന് മറ്റാര്‍ക്കെങ്കിലും പകര്‍ന്നിട്ടുണോയെന്ന അന്വേഷണവും അധികൃതര്‍ നടത്തിവരികയാണ്.

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT