Coronavirus

84,000 പേര്‍ക്കുള്ളത് ഒരു ഐസൊലേഷന്‍ ബെഡ് ; ക്വാറന്റൈന്‍ ബെഡ് 36,000 ല്‍ ഒരാള്‍ക്കെന്നും കേന്ദ്രത്തിന്റെ കണക്ക് 

THE CUE

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യരംഗത്തെ നിലവിലെ സൗകര്യങ്ങള്‍ അനുസരിച്ച് രാജ്യത്ത് എണ്‍പത്തിനാലായിരം പേര്‍ക്ക് ഒരു ഐസൊലേഷന്‍ ബെഡ് ആണ് ലഭ്യമാവുകയെന്ന് കണക്ക്. മുപ്പത്തിയാറായിരം പേര്‍ക്ക് ഒരു ക്വാറന്റൈന്‍ കിടക്കയുമാണ് ഉണ്ടാവുക. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വിവര ശേഖരണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17 ഓടെയാണ് ഇക്കാര്യത്തില്‍ കണക്കെടുപ്പ് നടന്നതെന്നും ഈ സാഹചര്യത്തിലാകും പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്നുമാണ് വിദഗ്ധരുടെ പക്ഷം.

കൊവിഡ് 19 ബാധയുടെ രണ്ടാം സ്റ്റേജിലാണ് രാജ്യമെന്നും സാമൂഹികമായ അകലംപാലിക്കല്‍ ഈ ഘട്ടത്തില്‍ ഫലപ്രദമാാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറയുന്നു. സ്റ്റേജ് മൂന്നിലേക്ക് കടന്നാല്‍ കംപ്ലീറ്റ് ലോക്ക് ഡൗണ്‍ വേണ്ടി വരും. രാജ്യത്തിന്റെ ചികിത്സാ മേഖലയ്ക്ക് താങ്ങാവുന്നതിലപ്പുറത്തേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനാണ് ജനതാ കര്‍ഫ്യൂ പോലുള്ള നടപടികള്‍ അനിവാര്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈല്‍ 2019 ന്റെ കണക്കനുസരിച്ച് 1,154686 അംഗീകൃത അലോപ്പതി ഡോക്ടര്‍മാരാണ് രാജ്യത്തുള്ളത്. കൂടാതെ 739,024 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. 11600 പേര്‍ക്കായി ഒരു ഡോക്ടറാണുണ്ടാവുക. 1826 ഇന്ത്യക്കാര്‍ക്കായി ഒരു കിടക്കയാണ് ലഭ്യമാവുക. കൂടാതെ രാജ്യത്താകമാനമുള്ള മുഴുവന്‍ സ്വകാര്യ ആശുപത്രികളും കൊറോണ ചികിത്സയുടെ ഭാഗമായിട്ടുമില്ല.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT