Coronavirus

'കൊവിഡ് കൈകാര്യം ചെയ്ത രീതി വന്‍ദുരന്തം'; ട്രംപിനെതിരെ വിമര്‍ശനവുമായി ഒബാമ

കൊവിഡ് 19 പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികള്‍ വന്‍ദുരന്തമായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഭരണകാലത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലായിരുന്നു ഒബാമയുടെ വിമര്‍ശനം. ഇതിന് പിന്നാലെ പ്രസിഡന്റ് ട്രംപിന്റെ മികച്ച രീതിയിലുള്ള നടപടി അമേരിക്കക്കാരുടെ ജീവന്‍ രക്ഷിച്ചുവെന്ന മറുപടിയുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറ്റവും മികച്ച സര്‍ക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാല്‍ ഇതില്‍ എനിക്കെന്ത് കിട്ടുമെന്നും മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല എന്നുമുള്ള ചിന്താഗതി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമ്പൂര്‍ണ ദുരന്തമാണെന്നും ഒബാമ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു ഒബാമ മുന്‍ ഉദ്യോഗസ്ഥരുമായി കോണ്‍ഫറന്‍സ് നടത്തിയത്.

മുന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിനെതിരായ ക്രിമിനല്‍ ചാര്‍ജുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെയും ഒബാമ വിമര്‍ശിച്ചു. 12 ലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 77,000 കടന്നിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT