Coronavirus

ലോക്ക് ഡൗണ്‍:സംസ്ഥാനത്തെ നാല് മേഖലകളാക്കി മാര്‍ഗനിര്‍ദേശം പുറത്തിറക്കി; ഈ ജില്ലകള്‍ക്ക് ഇളവ്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ചുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ഒറ്റ ഇരട്ടയക്ക നിയന്ത്രണവും നടപ്പാക്കി. ഗ്രീന്‍ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച ശേഷം ഇളവുകള്‍ വരും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാ ജില്ലകള്‍ക്കും ബാധകമായിരിക്കും. മെയ് മൂന്ന് വരെയാണ് ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ്‌സോണിലുള്ളത്. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച്് എയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 വരെ സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കും. ഇതിന് ശേഷം ഭാഗിക ഇളവുകള്‍ നല്‍കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് ബി സോണിലാണ്. ഏപ്രില്‍ 20ന് ശേഷം ഭാഗിക ഇളവുകളുണ്ടാകും.

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ബസുകള്‍ക്ക് ഹൃസ്വദൂര സര്‍വീസ് നടത്താം. ജില്ലാ അതിര്‍ത്തിക്കുള്ളിലായിരിക്കണം സര്‍വീസ്. 60 കിലോമീറ്ററിലധികം ഓടരുത്. സാനിറ്റൈസര്‍ ഉണ്ടാകണം. സീറ്റിലും ക്രമീകരണം വേണം.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറിലുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകില്ല. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളും നിരത്തിലിറക്കാം. നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ പിന്‍സീറ്റില്‍ രണ്ട് പേര്‍ക്കും യാത്ര ചെയ്യാം. ഇരുചക്രവാഹനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. എല്ലാ യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT