Coronavirus

ഒഴുക്കിക്കളയേണ്ടി വരിക 8 ലക്ഷം ലിറ്റര്‍ ബിയര്‍, ലോക്ക് ഡൗണ്‍ തിരിച്ചടിയായി

മൂന്നാംഘട്ട ലോക്ക് ഡൗണും നിലവില്‍ വരുന്നതോടെ രാജ്യത്തെ വിവിധ ഉത്പാദനകേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ച എട്ട് ലക്ഷം ലിറ്റര്‍ ബിയര്‍ ഒഴുക്കിക്കളയേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ബ്രൂവറികളില്‍ ഉത്പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയര്‍ ഏറെ ദിവസം കേടു കൂടാതെ സൂക്ഷിക്കാനാകില്ല. ബിയര്‍ തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വൈദ്യുതി അടക്കമുള്ള ചെലവുകളുണ്ടാകും. അതിനാല്‍ രാജ്യത്തെ 250 ബ്രൂവറികളില്‍ ഉത്ബാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയറാണ് ഒഴുക്കികളയുന്നത്.

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ എട്ടു ലക്ഷം ലിറ്റര്‍ ബിയര്‍ ഇത്തരത്തില്‍ വിവിധ ബ്രൂവറികളില്‍ ഒഴുക്കികളയേണ്ടി വരുമെന്ന് ഇന്ത്യന്‍ ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണങ്ങള്‍ പാലിച്ച് ബ്രൂവറികളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ബിയര്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു.

ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പലയിടങ്ങളിലായി കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 700 കോടി രൂപ വിലവരുന്ന 12 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കെട്ടിക്കിടക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT