Coronavirus

‘അവരുടെ സംഭാവന രാജ്യം എപ്പോഴും ഓര്‍ക്കും’; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പുകഴ്ത്തി മോദി 

THE CUE

കോവിഡ് 19-നെതിരെ ഡോക്ടര്‍മാരും നഴ്‌സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഭാവന രാജ്യം എക്കാലവും ഓര്‍ക്കുമെന്ന് മോദി പറഞ്ഞു. വൈറസ് നിയന്ത്രിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവര്‍ അഭിനന്ദിക്കുകയാണ്. ഇത് നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യ കോവിഡിനെതിരെ പോരാടുകയാണെന്ന് പറഞ്ഞമോദി, പ്രതിരോധത്തിന് സംഘടിത പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ക്ക് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം കോവിഡ് രോഗബാധയെതുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. 1,75,500ലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മാത്രം 28,000ത്തോളം പേര്‍ ചികിത്സയിലുണ്ട്. കോവിഡ് 19നെതിരെ മരുന്നും വാക്‌സിനും കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. പരീക്ഷണ വാക്‌സിന്‍ അമേരിക്കയിലെ ആരോഗ്യ വൊളണ്ടിയര്‍മാരില്‍ കുത്തിവെച്ചെങ്കിലും ഫലമറിയാന്‍ ഒരു മാസമെടുക്കും.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT