Coronavirus

‘ലാലു വിളിച്ച് ആശ്വസിപ്പിക്കും’;പൃഥ്വി ജോര്‍ദാനില്‍ കുടുങ്ങിയിരിക്കെ മോഹന്‍ലാല്‍ നല്‍കുന്നത് വലിയ പിന്‍തുണയെന്ന് മല്ലിക സുകുമാരന്‍  

THE CUE

പൃഥ്വിരാജ് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കെ മോഹന്‍ലാലില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്‍തുണയെന്ന് അമ്മ മല്ലിക സുകുമാരന്‍. ലാലു വിളിക്കുകയും സന്ദേശങ്ങളയയ്ക്കുകയും ചെയ്യും. ഒന്നുകൊണ്ടും പേടിക്കേണ്ടെന്ന് പറയും.ഒരുപക്ഷേ മക്കളേക്കാള്‍ എനിക്ക് മെസേജുകളയച്ചത് ലാലുവാണ്. രാജുവുമായി വോയ്‌സ് മെസേജുകളിലൂടെ സംസാരിക്കാറുണ്ടെന്നും അവര്‍ നല്ല രീതിയില്‍ തന്നെയാണുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്നും മല്ലിക വ്യക്തമാക്കി. മോഹന്‍ലാലിന് പുറമെ കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്നും വലിയ പിന്‍തുണയാണ് ലഭിച്ചത്.

ജയറാം, സിദ്ദിഖ്, കെപിഎസി ലളിത തുടങ്ങിയവരും പൃഥ്വിരാജിനെയും സംഘത്തെയും കുറിച്ച് അറിയാന്‍ വിളിച്ചിരുന്നുവെന്നും അഭിനേത്രി കൂടിയായ മല്ലിക പറഞ്ഞു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പൃഥ്വിയും ബ്ലെസിയും അടങ്ങുന്ന ആടുജീവിതം ടീം അവിടുത്തെ വാദി അല്‍ റം മരുഭൂമിയിലെ ക്യാംപില്‍ കുടുങ്ങിയത്. സംഘം സുരക്ഷിതമായാണ് അവിടെ തുടരുന്നതെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജോര്‍ദാന്‍ ഭരണകൂടത്തിന്റെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT