Coronavirus

‘സംഭവിക്കുന്നത് വിചിത്രമായ കാര്യങ്ങള്‍’,വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുചാടിയതാണോയെന്ന് അന്വേഷിക്കുകയാണെന്ന് ട്രംപ്

THE CUE

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് 'പുറത്തുചാടിയതാണോ'എന്നതിനെ കുറിച്ച് അമേരിക്ക അന്വേഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ പറയുന്നത് പ്രത്യേകതരം വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ്. എന്നാല്‍ അങ്ങനെയൊരു വവ്വാല്‍ ആ പ്രദേശത്തില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ. മാത്രമല്ല ആ വവ്വാലിനെ വെറ്റ് മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വെച്ചിട്ടില്ല, 40 മൈല്‍ അകലെയാണ് അതുള്ളതെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുകടന്നതാണോ എന്നത് സംബന്ധിച്ച് അമേരിക്ക പൂര്‍ണ രീതിയിലുള്ള അന്വേഷണം നടത്തുന്നതായി നേരത്തെ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രസ്താവനയാണ് പ്രസിഡന്റ് നടത്തിയിരിക്കുന്നത്.

ഒരുപാട് വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്, പക്ഷെ ഇതിന്റെയെല്ലാം ഉത്തരം ഞങ്ങള്‍ കണ്ടെത്തും. ശക്തമായ അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു. 184 രാജ്യങ്ങളാണ് ഇപ്പോള്‍ ഈ വൈറസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത്. വൈകാതെ തന്നെ വുഹാനിലെ ലെവല്‍- IV ലാബിന് അമേരിക്ക നല്‍കുന്ന ഗ്രാന്റ് അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

SCROLL FOR NEXT