Coronavirus

'വീട്ടില്‍ അരിയില്ലെങ്കില്‍ പൊലീസിനെ വിളിക്കാം'; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പൊലീസ്

ലോക് ഡൗണിനെ തുടര്‍ന്ന് വരുമാനം ഇല്ലാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി പൊലീസ്. തൃശൂരിലാണ് ഒപ്പമുണ്ട് പൊലീസ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ മേഖലയിലെ 5000 കുടുംബങ്ങള്‍ക്ക് അരിയുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

21 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിലുള്ളത്. തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. ഡിഐജി സുരേന്ദ്രന്‍ വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്തു.

ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് അതാത് പ്രദേശത്തെ പൊലീസിനെ അറിയിക്കാം. ഭക്ഷ്യവസ്തുക്കള്‍ പൊലീസ് വീട്ടിലെത്തിക്കും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT