Getty Images
Coronavirus

രാജ്യം ലോക്ക്ഡൗണിലേക്ക്; 548 ജില്ലകളില്‍ കടുത്ത നിയന്ത്രണം

രാജ്യത്തെ 471 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുപ്പത് സംസ്ഥാനങ്ങളിലെ 548 ജില്ലകള്‍ ലോക്ക്ഡൗണിലാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചു.

ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ഹരിയാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാന്റ്, മണിപ്പൂര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഹിമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, ചണ്ഡീഗഢ്, ലഡാക്ക് എന്നിവയാണ് ലോക്ക്ഡൗണിലുള്ളത്.

ദാമന്‍ ദിയു, പുതുച്ചേരി, ആന്തമാന്‍ നിക്കോബര്‍, ദാദ്ര, നാഗര്‍ഹവേലി എന്നിവിടങ്ങളിലും ലോക്ക് ഡൗണ്‍ ആണ്. സിക്കിമിലും മിസോറാമിലും നിയന്ത്രണമില്ല.

കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗണിലേക്ക് മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ചയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നടപ്പാക്കണമെന്ന് ഇന്നലെ കര്‍ശന മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നേരെ നിയമനടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT