Coronavirus

ലോക്ക് ഡൗണ്‍ : ആളുകളെ ഏത്തമിടീച്ച് എസ്പി യതീഷ് ചന്ദ്ര ; വിശദീകരണം തേടി ഡിജിപി 

THE CUE

ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്ന് കാട്ടി ആളുകളെക്കൊണ്ട് ഏത്തമിടീച്ച് കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര. വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ഒരു കടയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നവരെയാണ് പ്രാകൃത ശിക്ഷാമുറയ്ക്ക് വിധേയരാക്കിയത്. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഒത്തുകൂടിയെന്ന് പറഞ്ഞായിരുന്നു ഇത് . ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ മാത്രമേ പാടുള്ളൂവെന്നിരിക്കെയാണ് എസ്പിയില്‍ നിന്ന് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പട്രോളിങ്ങിന് നേതൃത്വം നല്‍കുകയായിരുന്നു എസ്പി യതീഷ് ചന്ദ്ര. ഇതിനിടെയാണ് അഴീക്കലില്‍ തുറന്ന കടയ്ക്ക് മുന്നില്‍ ആളുകളെ കണ്ടത്.

പൊലീസിനെ കണ്ടതും ചിലര്‍ ജീവനും കൊണ്ടോടി. ബാക്കിയുള്ളവരെക്കൊണ്ട് ഏത്തമിടീച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വിവാദമായി. ഇതുകണ്ടെങ്കിലും ആളുകള് ബോധവാന്‍മാരാകുന്നതിന് വേണ്ടിയാണ് അത്തരത്തില്‍ ചെയ്യിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം. പ്രായമുള്ളവരായിരുന്നു. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവര്‍ വീട്ടിലിരിക്കുകയും വേണം, നാട്ടുകാര്‍ ഇത് കണ്ടെങ്കിലും പുറത്തിറങ്ങാതിരിക്കട്ടെയെന്ന് കരുതി ചെയ്തതാണെന്നും യതീഷ് ചന്ദ്ര മാതൃഭൂമിയോട് പറഞ്ഞു.

എല്ലാ ദിവസവും നൂറോളം കേസുകള്‍ എടുക്കുന്നുണ്ട്. എന്നാലും ആളുകള്‍ പുറത്തിറങ്ങുന്നു. കൊവിഡ് 19 പടരുന്നതിന്റെ ഗൗരവം ആളുകള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വീടിന് പുറത്തിറങ്ങരുതെന്ന് മാന്യമായാണ് എല്ലാവരോടും പറഞ്ഞത്. എന്നാല്‍ ആളുകള്‍ ഗൗരവമായെടുക്കില്ലെന്നുമാണ് യതീഷ് ചന്ദ്രയുടെ വാദം. ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ആളുകളെ ക്രൂരമായി മര്‍ദ്ദിച്ച നിരവധി സംഭവങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആരെയും ശാരീരികമായി നേരിടരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കണ്ണൂരില്‍ ശനിയാഴ്ച രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT