Coronavirus

മദ്യവില്‍പന ശനിയാഴ്ച ആരംഭിച്ചേക്കും; ആപ്പ് വഴിയും എസ്എംഎസ് വഴിയും ബുക്ക് ചെയ്യാം

സംസ്ഥാനത്ത് മദ്യവില്‍പ്പന ശനിയാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി തയ്യാറാക്കിയ ആപ്പിന് ബെവ് ക്യു എന്ന പേരാണ് പരിഗണിക്കുന്നത്. ആപ്പിന്റെ സാങ്കേതികവശങ്ങള്‍ ശരിയായാല്‍ ശനിയാഴ്ച തന്നെ മദ്യവില്‍പ്പന ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും ബെവ്‌കോ അറിയിച്ചു.

ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങുമാണ് ഇപ്പോള്‍ നടക്കുന്നത്. അന്തിമ അനുമതി ലഭിച്ചാല്‍ പ്ലേസ്റ്റോറിലും, ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഫോണുകളില്‍ നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ്പ് തയ്യാറാക്കുന്നത്. പേരും ഫോണ്‍നമ്പറും, സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളമോ പിന്‍കോഡോ നല്‍കി വെര്‍ച്വല്‍ക്യൂവില്‍ സ്ഥാനം ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത് മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഹാജരാക്കണം. തുടര്‍ന്ന് ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം അടയ്ക്കാം. എറണാകുളം ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കുന്നത്. ബാറുകളുമായി ബെവ്‌കോ കരാര്‍ ഒപ്പിടാത്തതിനാല്‍ ബാറുകള്‍ മുഖേനയുള്ള മദ്യവില്‍പ്പന വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT