Coronavirus

‘മരണനിരക്ക് ഏറ്റവും കുറവ്’, രോഗമുക്തി നേടിയവര്‍ ഏറ്റവും കൂടുതലുള്ളതും കേരളത്തില്‍   

THE CUE

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 രോഗം ഭേദമായത് കേരളത്തില്‍ എന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണെന്ന് കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 9 മുതല്‍ 20 വരെ സംസ്ഥാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84ശതമാനം പേരും രോഗമുക്തരായെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത് 314 പേര്‍ക്കാണ്. 17 ശതമാനമാണ് റിക്കവറി റേറ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 35 പേരാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്, റിക്കവറി റേറ്റ് 5.5%. 18 പേര്‍ക്ക് രോഗം ഭേദമായ ഡല്‍ഹിയില്‍ 4.04% ആണ് റിക്കവറി റേറ്റ്. പല കേസുകളിലും കേരളത്തില്‍ വളരെ വേഗത്തിലാണ് രോഗം ഭേദമായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ തബ് ലീഗുമായി ബന്ധപ്പെട്ട് കേസുകളിലുണ്ടായ വര്‍ധന തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ കേരളത്തിലെ റാന്നിയില്‍ നിന്നുള്ളവരാണ്. ഒമ്പത് തവണ ടെസ്റ്റ് ചെയ്തതിന് ശേഷമാണ് ഇവര്‍ക്ക് രോഗം ഭേദമായതായി സ്ഥിരീകരിച്ചതും, ഡിസ്ചാര്‍ജ് ചെയ്തതും. പ്രായമായിരുന്നു ഇവരുടെ കാര്യത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത്. ഇവരുടെ ആദ്യ അഞ്ച് പരിശോധനകള്‍ പോസിറ്റീവായിരുന്നു. പിന്നീടുള്ള പരിശോധനകളിലാണ് നെഗറ്റീവ് ഫലങ്ങള്‍ ലഭിച്ചത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT