Coronavirus

സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് അഞ്ച് കോടി

ലോക് ഡൗണില്‍ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അഞ്ച് കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനുള്ള തുക നല്‍കുക. കണക്കെടുപ്പ് നടത്തി ഏറ്റവും ആവശ്യമെന്ന് കാണുന്നവയ്ക്ക് തീറ്റ വാങ്ങുന്നതിനുള്ള തുക നല്‍കണമെന്ന് മൃഗ സംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തുക വിനിയോഗിക്കുന്നതിന്റെ സാക്ഷ്യപത്രം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രതിസന്ധി നേരിട്ടിരുന്നു. തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT