Coronavirus

‘ഇതുവരെ ടോര്‍ച്ചിനും മെഴുകുതിരികള്‍ക്കും ക്ഷാമമുണ്ടായിരുന്നില്ല, ഇനിയതുണ്ടാകും, കിടിലന്‍പ്ലാന്‍’, മോദിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ 

THE CUE

ഞായറാഴ്ച രാത്രി എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത് മികച്ച പദ്ധതിയാണെന്നും തന്റെ ട്വീറ്റില്‍ കണ്ണന്‍ ഗോപിനാഥന്‍ പരിഹസിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതുവരെ ടോര്‍ച്ചിനോ, ബാറ്ററികള്‍ക്കോ, മെഴുകുതിരികള്‍ക്കോ ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. ഇനി അതും ഉണ്ടാകും. മികച്ച പദ്ധതിയാണ് ഇതെന്നും ട്വീറ്റില്‍ മോദിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു.

കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം എല്ലാവരും വീടുകളിലെ ലൈറ്റുകള്‍ അണച്ച് മെഴുകുതിരി, ടോര്‍ച്ച് എന്നിവ പ്രകാശിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. ലോക്ക് ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും വീഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT