Coronavirus

‘ഹനുമാന്‍ സഞ്ജീവനി എത്തിച്ചതുപോലെ’; മരുന്നിനായി മോദിക്ക് ബ്രസീല്‍ പ്രസിഡന്റിന്റെ കത്ത് 

THE CUE

ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ രാമായണകഥയില്‍ ഹനുമാന്‍ സഞ്ജീവനി എത്തിച്ചത് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ കത്ത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് എഴുത്ത്. ഏപ്രില്‍ 8 ഇന്ത്യയില്‍ ഹനുമാന്‍ ജയന്തിയായി ആചരിക്കുന്നതിനാല്‍ അന്ന ദിവസമുള്ള എഴുത്തില്‍ ബോള്‍സനാരോ രാമായണകഥാഭാഗം പരാമര്‍ശിക്കുകായയിരുന്നു.

കത്തിലെ പരാമര്‍ശം

ഹനുമാന്‍ , ശ്രീരാമ സഹോദരനായ ലക്ഷ്മണന്റെ രോഗവിമുക്തിക്കായി ഹിമാലയത്തില്‍ നിന്ന് ദിവ്യ ഔഷധമായ സഞ്ജീവനി കൊണ്ടുവന്നതുപോലെ, ജീസസ് നിരവധി പേരുടെ രോഗം മാറ്റുകയും ബര്‍ടിമ്യൂവിന് കാഴ്ച നല്‍കുകയും ചെയ്തതുപോലെ, ജന രക്ഷയ്ക്കായി ഇന്ത്യയും ബ്രസീലും ഒന്നിച്ച് പോരാടും.

ഇരുരാജ്യങ്ങളും സഹകരിച്ച് എങ്ങനെ കൊവിഡ് 19 നെ നേരിടാമെന്ന് മോദിയും ബോള്‍സനാരോയും ഫോണ്‍ വഴി ആശയവിനിമയം നടത്തി ദിവങ്ങള്‍ക്ക് ശേഷമാണ് എഴുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പാദനത്തിനുള്ള സഹായം അഭ്യര്‍ത്ഥിച്ചതായി ബോള്‍സനാരോ നേരത്തേ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മലേറിയയ്ക്കുള്ള ഈ മരുന്ന് കൊവിഡ് 19 രോഗികളില്‍ പ്രയോഗിക്കാമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 24 മരുന്നുകളുടെ കയറ്റുമതിക്ക് മാര്‍ച്ച് 25 ന് ഇന്ത്യ വിലക്കേര്‍പ്പെടുത്തി.

എന്നാല്‍ അമേരിക്കയുടെ അടക്കം സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ മരുന്ന് കയറ്റുമതി നിരോധനം ചൊവ്വാഴ്ച ഭാഗികമായി നീക്കി. രാജ്യത്തിന്റെ ഉപയോഗത്തിന് ആവശ്യമുള്ളവ കണക്കാക്കിയ ശേഷമാണ് വിദേശ രാജ്യങ്ങളുടെ ഓര്‍ഡറുകളില്‍ നടപടിയെടുക്കുന്നത്. കൊവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്ക് ക്രമപ്രകാരം മരുന്ന് എത്തിക്കാനും ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ മരുന്ന് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതോടെ, കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT