Coronavirus

‘റോക്കറ്റല്ല, ഇനി വെന്റിലേറ്ററുകള്‍ക്കും ഓക്‌സിജന്‍ കാനിസ്റ്ററുകള്‍ക്കും രൂപംനല്‍കും’, പുതിയ ‘ദൗത്യ’വുമായി ഐഎസ്ആര്‍ഒ 

THE CUE

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ 'ദൗത്യ'വുമായി ഐഎസ്ആര്‍ഒ. വെന്റിലേറ്ററുകളും, ഓക്‌സിജന്‍ കാനിസ്റ്ററുകളുമുള്‍പ്പടെ രൂപകല്‍പ്പന ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് സെന്ററെന്ന് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐഎസ്ആര്‍ഒയുടെ ഭാഗമായ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലാകും ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുക. ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണവും ഡിസൈനിങും നടക്കുന്ന വിക്രം സാരാഭായ് സ്‌പെയ്‌സ് യൂണിറ്റിലാകും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വെന്റിലേറ്ററുകളുടെയും ഡിസൈനിങ് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമായ വെന്റിലേറ്ററുകളാണ് ഡിസൈന്‍ ചെയ്യാനൊരുങ്ങുന്നതെന്ന് വിക്രംസാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. വൈദ്യുതി ഇല്ലെങ്കിലും പ്രവര്‍ത്തിക്കുന്ന, ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവയാകും ഇത്. ഡിസൈന്‍ ചെയ്യുന്ന വെന്റിലേറ്ററുകള്‍ മറ്റ് നിര്‍മ്മാണശാലകളിലായിരിക്കും നിര്‍മ്മിക്കുകയെന്നും എസ് സോമനാഥ് അറിയിച്ചു.

രാജ്യത്ത് ആയിരത്തിലധികം ആളുകളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇനിയും വഷളായാല്‍ കൂടുതല്‍ വെന്റിലേറ്ററുകളുള്‍പ്പടെ വേണ്ടിവരുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT