Coronavirus

ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍; ഡല്‍ഹിയില്‍ നിന്ന് 15 നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍

ചൊവ്വാഴ്ച മുതല്‍ യാത്രാതീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കമുള്ള 15 നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാകും. ബുക്കിങ് ഇന്ന് നാല് മണിമുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ആയി മാത്രമാകും ബുക്കിങ്. റെയില്‍വേ സ്‌റ്റേഷനിലെ കൗണ്ടറുകള്‍ വഴി ബുക്കിങ് ഉണ്ടാകില്ല. യാത്രക്കാര്‍ ഒരുമണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണം.

രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാകും ട്രെയിനുകളില്‍ കയറ്റുക എന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രയ്ക്ക് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കും. യാത്രക്കാര്‍ എല്ലാവരും മുഖാവരണം ധരിക്കണമെന്ന നിബന്ധനയുമുണ്ട്.

അന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വേ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. മടക്ക യാത്ര ഉള്‍പ്പടെ 30 സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക. എല്ലാ രാജധാനി റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും. യാത്രയില്‍ പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമാകും അനുവദിക്കുക. ആദ്യഘട്ടത്തിന് ശേഷം കോച്ചുകളുടെ ലഭ്യത അനുസരിച്ച് പുതിയ റൂട്ടുകളില്‍ പുതിയ തീവണ്ടിസര്‍വീസുകള്‍ ആരംഭിക്കും. ഒരു ദിവസം 300 ട്രെയിനുകള്‍ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരവരുടെ സംസ്ഥാനങ്ങളില്‍ മടക്കി എത്തിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. 20,000 കോച്ചുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും തീരുമാനമുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT