Coronavirus

മാലിദ്വീപില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളെ എത്തിക്കാന്‍ നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

പ്രവാസികള തിരികെയെത്തിക്കാന്‍ മാലിദ്വീപിലേക്കും ദുബായിലേക്കും നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു. മാലിദ്വീപിലേക്ക് രണ്ട് കപ്പലുകളും ദുബായിലേക്ക് ഒരു കപ്പലുമാണ് പുറപ്പെട്ടത്. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവിക സേന അറിയിച്ചു. ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്. ഐഎന്‍എസ് ഷര്‍ദുലാണ് ദുബായിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

കേന്ദ്രനിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികളുമായി കപ്പല്‍ കൊച്ചിയിലേക്കാണ് എത്തിച്ചേരുക. മെയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തുമെന്നാണ് വിവരം. ഇവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം. കാലവര്‍ഷത്തിന് മുമ്പുള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ-മെയില്‍ മുഖേന അറിയിക്കും. സമ്മതപത്രം നല്‍കുന്നവരെയാകും ഇന്ത്യയിലേക്കെത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കാണ് പറക്കുക. വ്യാഴാഴ്ച തന്നെ രണ്ട് വിമാനങ്ങളുണ്ടാകും. ടിക്കറ്റിന് യാത്രക്കാരില്‍ നിന്ന് പണം ഈടാക്കും. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT