Coronavirus

‘നൂറ് വര്‍ഷം കൂടുമ്പോഴുള്ള മഹാമാരി’; കലിയുഗത്തില്‍ എല്ലാ ആയുധങ്ങള്‍ ഉപയോഗിച്ചാലും വൈറസിനോട് പോരാടാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര 

THE CUE

കൊവിഡ് ബാധയില്‍ അശാസ്ത്രീയ പരാമര്‍ശങ്ങളുമായി സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. എല്ലാ നൂറുവര്‍ഷം കൂടുമ്പോഴും ഉണ്ടാകുന്ന മഹാമാരിയാണിതെന്നും ഈ കലിയുഗത്തില്‍ വൈറസുകളോട് പോരാടുക സാധ്യമല്ലെന്നും അരുണ്‍ മിശ്ര പറഞ്ഞു. എല്ലാ ആയുധങ്ങളും ഉപയോഗിച്ചാലും വൈറസുകളെ നേരിടാനാവില്ലെന്നും അദ്ദേഹം പ്രസ്താവിക്കുകയായിരുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികള്‍ക്കിടെ ജസ്റ്റിസ് എം ആര്‍ ഷാ, മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സുന്ദരം എന്നിവരോടുള്ള സംസാരത്തിനിടെയായിരുന്നു പരാമര്‍ശം.

മരണനിരക്ക് വര്‍ധിക്കുകയാണെന്നും 80 ന് കളിലുള്ളവര്‍ അതിജീവിക്കുന്നില്ലെന്നുമായിരുന്നു അഡ്വ. സുന്ദരത്തിന്റെ പരാമര്‍ശം. മനുഷ്യന്റെ ദൗര്‍ബല്യം നോക്കൂ. എന്തും ചെയ്യാം എല്ലാം ചെയ്യാം. ആയുധങ്ങളെല്ലാം കണ്ടുപടിക്കാം. പക്ഷേ വൈറസിനോട് പോരാടാനാവില്ല. സര്‍ക്കാര്‍ രീതിയിലല്ലാതെ വ്യക്തിപരമായി തന്നെ അതിനെ എതിരിടേണ്ടതുണ്ടെന്നും അരുണ്‍ മിശ്ര പറഞ്ഞു. ഇതോടെ ജസ്റ്റിസ് ഷാ ബാറിന് മുന്‍പാകെ ഒരു നിര്‍ദേശവും വെച്ചു. ഒരു മുതിര്‍ന്ന അഭിഭാഷകനൊപ്പം ഒരു വക്കീല്‍ മാത്രം വന്നാല്‍ മതി. നിങ്ങളെല്ലാം വരുന്നത് അഞ്ചും ആറും പേരുമായിട്ടാണ്. നമ്മുടെയെല്ലാം സുരക്ഷിതത്വത്തിന് വേണ്ടിയാണ് ആളുകളെ കുറയ്ക്കാന്‍ പറയുന്നതെന്നും ഷാ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കോടതിക്ക് പുറത്തെ ആള്‍ത്തിരക്കില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ചുമതലപ്പെട്ടവര്‍ക്ക് തിരക്ക് നിയന്ത്രിക്കാനായില്ലെങ്കില്‍ താന്‍ കോടതി അടച്ചിടുമെന്നായിരുന്നു പരാമര്‍ശം. കോടതിയുടെ ഇടനാഴിയില്‍ എന്തിനാണ് കൂടി നില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT