Coronavirus

'പണമില്ലെങ്കിലും വിശന്നിരിക്കാന്‍ പാടില്ല'; ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലും ദുരിതത്തിലായവര്‍ക്ക് അന്നമൂട്ടി 'ഇഡലിഅമ്മ'

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് അന്യനാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ജോലിയില്ലാതെ ദുരിതമനുഭവിക്കുന്നവരും നിരവധിയാണ്. ഇവരെ സഹായിക്കാന്‍ തയ്യാറായ ചില നല്ല മനസുകളുമുണ്ട്. അത്തരത്തില്‍ ഒരാളാണ് തമിഴ്‌നാട് സ്വദേശിയായ കമലത്താള്‍. 85കാരിയായ കമലത്താളിന്റെ 1 രൂപ ഇഡലി ഫെയ്മസാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാധനങ്ങള്‍ക്ക് നിരവധി തവണ വിലകൂടിയിട്ടും ഇഡലിയുടെ വില കൂട്ടാന്‍ കമലത്താള്‍ തയ്യാറായിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്തും 1 രൂപയ്ക്ക് തന്നെയാണ് ഇഡലി വില്‍ക്കുന്നത്. ഇഡലിക്ക് ഇപ്പോഴും വില വര്‍ധിപ്പിക്കാത്തതെന്താണെന്ന ചോദ്യത്തിന്, പാവപ്പെട്ടവര്‍ വിശന്നിരിക്കാന്‍ പാടില്ലെന്ന മറുപടിയാണ് നാട്ടുകാരുടെ 'ഇഡലി അമ്മ' നല്‍കിയത്. 30 വര്‍ഷമായി കമലത്താള്‍ ഈ കച്ചവടം തുടങ്ങിയിട്ട്.

കൊറോണ വൈറസ് വ്യാപനത്ത് പിന്നാലെ അവസ്ഥ കുറച്ച് മോശമാണ്, പക്ഷെ എല്ലാവര്‍ക്കും ഒരു രൂപയ്ക്ക് തന്നെ ഇഡലി നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും, അതിഥിതൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ദിവസവും ഇഡലി വാങ്ങാനെത്തുന്നുണ്ടെന്നും കമലത്താള്‍ പറയുന്നു. 'ചിലരൊക്കെ എന്നെ സഹായിക്കാനും എത്തുന്നുണ്ട്, ചിലര്‍ എനിക്ക് ഇഡലി ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എത്തിച്ച് തരും, ഒരിക്കലും ഇഡലി വില്‍പ്പന മുടക്കരുതെന്നാണ് അവരും പറയുന്നത്.'കമലത്താള്‍ പറഞ്ഞു.

മുന്‍ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഉള്‍പ്പടെയുള്ളവര്‍ കമലത്താളിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്. കലമത്താളിന്റെ സേവനം പ്രചോദനപരമെന്നാണ് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT