Coronavirus

‘പുറത്തിറങ്ങി ഡ്രം കൊട്ടിയവര്‍ സ്വന്തം വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം’, മോദിയെ പരിഹസിച്ച് ശിവസേന നേതാവ് 

THE CUE

രാജ്യത്തെ ജനങ്ങളെല്ലാം ഏപ്രില്‍ 5 ഞായറാഴ്ച രാത്രി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതു കേട്ട് ആളുകള്‍ അവരുടെ സ്വന്തം വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈകള്‍ കൊട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആളുകള്‍ റോഡില്‍ ഒത്തുകുടി ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം. ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷെ നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നത് വ്യക്തമാക്കണമെന്നും സഞ്ജയ് റാവത്ത് ട്വീറ്റില്‍ പറയുന്നു.

കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണച്ച് ദീപമോ മെഴുകുതിരിയോ, ടോര്‍ച്ചോ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT