Coronavirus

റൂട്ട് മാപ്പില്‍ ഷൂട്ടിംഗ് ലൊക്കേഷനും ; KLBJ 4836 ഓട്ടോയില്‍ യാത്ര ചെയ്തവര്‍ അധികൃതരെ ബന്ധപ്പെടണം 

THE CUE

തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മണക്കാട് സ്വദേശിയായ ഇയാള്‍ക്ക് എവിടുന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും രോഗബാധയുണ്ട്. മെയ് 30 ന് ഇദ്ദേഹം കരമനയില്‍ താളിയില വീട്ടില്‍ സീരിയല്‍ ഷൂട്ടിംഗിനെത്തിയിരുന്നു. 15 പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇദ്ദേഹം ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാലാണ് ലൊക്കേഷനിലെത്തിയത്. അവിടെയുണ്ടായിരുന്നവരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മൂന്ന് മുതല്‍ ഇദ്ദേഹം ഓട്ടോ ഓടിച്ചിട്ടുണ്ട്. സ്റ്റാച്യു,പൂജപ്പുര, ചാക്ക, പേരൂര്‍ക്കട,വട്ടിയൂര്‍ക്കാവ്, തുടങ്ങിയ സ്ഥലങ്ങളില്‍ ട്രിപ്പ് ഓടിയിട്ടുണ്ട്. കെഎല്‍ബിജെ 4836 നമ്പര്‍ ഓട്ടോയില്‍ സഞ്ചരിച്ചവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

ആനയറ, കുളത്തറ, തിരുമല, കരമന, പാല്‍ക്കുളങ്ങര, തൃക്കണ്ണാപുരം, പേരൂര്‍ക്കട, അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലുമെത്തിയിട്ടുണ്ട്. ഐരാണിമുട്ടത്തെ പ്രാഥമികാരോഗ്യ കേന്ദ്രം, ദുര്‍ഗാ മെഡിക്കല്‍സ്, ഉത്രം ലാബ്, കാലടിയിലെ കരിക്ക് കട, ഇവിടുത്തെ വിനായക മാര്‍ജിന്‍ ഫ്രീ സ്റ്റോര്‍, ഇന്ത്യന്‍ ബാങ്കിന്റെ ആറ്റുകാല്‍ ബ്രാഞ്ച്, ആറ്റുകാല്‍ ദേവി ട്രസ്റ്റ് സ്വകാര്യ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. 17 നാണ് ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റലിലെത്തിയത്. 18 ന് കൊവിഡ് ടെസ്റ്റിനായി ജനറല്‍ ആശുപത്രിയിലെത്തി. 19 നാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT