Coronavirus

‘ഗോ കൊറോണ ഗോ’ ലോകം ഏറ്റെടുത്തെന്ന് കേന്ദ്രമന്ത്രി, മെഴുകുതിരി കയ്യിലേന്തി വീണ്ടും മുദ്രാവാക്യം

THE CUE

താനുണ്ടാക്കിയ ‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം ഇപ്പോള്‍ ലോക പ്രശസ്തമാണെന്ന വാദവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ഫെബ്രുവരിയിലാണ് താന്‍ ആ മുദ്രാവാക്യം മുഴക്കുന്നത്. അന്ന് രാജ്യത്ത് കൊവിഡ് 19 അത്രമേല്‍ രൂക്ഷമായിട്ടില്ല. അപ്പോള്‍ ആളുകള്‍ ചോദിച്ചത് ഈ മുദ്രാവാക്യം കൊണ്ട് കൊറോണ വൈറസ് പോകുമോയെന്നാണ്. എന്നാല്‍ ഇപ്പോള്‍ ആ മുദ്രാവാക്യം ലോകത്ത് എല്ലായിടത്തും മുഴങ്ങുന്നുണ്ടെന്നും അത്തേവാല അഭിപ്രായപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതിന് ഒന്‍പത് മിനിട്ട് നേരം വൈദ്യുതി വിളക്ക് അണച്ച ശേഷം ചെറുദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രാംദാസ് അത്തേവാല നടപ്പാക്കിയത്.

മുംബൈ ബാന്ദ്രയിലെ വീടിന് പുറത്ത് മെഴുകുതിരി തെളിയിച്ച് കയ്യിലേന്തി ഗോ കൊറോണ മുദ്രാവാക്യം മുഴക്കി. ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കുന്ന അത്തേവാലയുടെ വീഡിയോ ഫെബ്രുവരിയിലാണ് ആദ്യം പുറത്തുവന്നത്. ഇന്ത്യയിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ ടാങ് ഗ്യോകായ്ക്കും ബുദ്ധിസ്റ്റ് പുരോഹിതന്‍മാര്‍ക്കുമൊപ്പമാണ് ഇത് മുഴക്കി അണിനിരന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഫെബ്രുവരി 20 ന് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്താണ് ഈ വീഡിയോ ചിത്രീകരിക്കപ്പെട്ടത്. ചൈനയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ ചടങ്ങിനിടെയായിരുന്നു ഇത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT