Coronavirus

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവതപാരായണം; ബിജെപി നേതാവ് അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

തൃശൂര്‍ എരുമപ്പെട്ടിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവതപാരായണം നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബിജെപി സംസ്ഥാനസമിതിയംഗം ഇ ചന്ദ്രന്‍ ഉള്‍പ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്. എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയ ഭാഗവത പാരായണത്തില്‍ 50ഓളം പേരായിരുന്നു പങ്കെടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ക്ഷേത്രത്തില്‍ ഭാഗവതപാരായണം നടന്നത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും ക്ഷേത്രം അടച്ചിരുന്നില്ലെന്നും വിവരമുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT