Coronavirus

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയ നിശാപാര്‍ട്ടിയില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ; ഉടമയ്‌ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഭരണ പ്രതിപക്ഷ ഭേദമന്യേയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പുറമെ മതമേലധ്യക്ഷന്‍മാരും സിനിമാതാരങ്ങളും ഉള്‍പ്പെടെ 250 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂണ്‍ 28 നായിരുന്നു നിശാപാര്‍ട്ടി. പരിപാടിയില്‍ ബെല്ലി ഡാന്‍സും മദ്യസത്കാരവും സംഘടിപ്പിച്ചിരുന്നു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചതുരംഗപ്പാറയില്‍ തുടങ്ങിയ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. രാത്രി 8 ന് തുടങ്ങിയ പരിപാടി ആറ് മണിക്കൂറോളം നീണ്ടു. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് നിശാപാര്‍ട്ടിയൊരുക്കിയത്.

ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചതാണെന്നും പൊലീസ് പറയുന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് നിയമലംഘനം പുറത്തായത്. എന്നാല്‍ ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് പരിപാടി നടത്തിയതിനെതിരെ പ്രതിഷേധം കടുത്തപ്പോള്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം പാര്‍ട്ടിക്കിടെ തന്നെ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നതായും ഉന്നത ഇടപെടലില്‍ മടങ്ങിപ്പോയതാണെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് ശാന്തന്‍പാറ പൊലീസിന്റെ വിശദീകരണം. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജില്ലാ പൊലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നതായി കളക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

ശശിതരൂർ മുഖ്യാതിഥി, യുഎഇയുടെ സംരംഭകത്വ ഭാവിയ്ക്കായി കോണ്‍ക്ലേവ് ഒരുക്കി ആർഎജി

എന്താണ് പിഎം ശ്രീ പദ്ധതി? കേന്ദ്രഫണ്ടുകള്‍ കിട്ടാന്‍ ഈ പദ്ധതി അനിവാര്യമാണോ?

നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടപ്പോൾ തന്നെ ഞാൻ ഏറെ എക്സൈറ്റഡായിരുന്നു: മാത്യു തോമസ്

SCROLL FOR NEXT