Coronavirus

‘കൊവിഡ് ബാധിച്ച് വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന് വ്യാജപ്രചരണം’; നഴ്‌സിന്റെ കുടുംബത്തിന് ഊരുവിലക്ക്, ഒടുവില്‍ ദുബായില്‍ നിന്ന് വീഡിയോ 

THE CUE

മകള്‍ കൊവിഡ് ബാധിച്ച് വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പ്രായമായ മാതാപിതാക്കള്‍ക്ക് ഊരുവിലക്കും അസഭ്യ വര്‍ഷവും. ദുബായില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആന്‍സു ടിജുവാണ് വീട്ടിലെത്തി ഒളിച്ചിരിക്കുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചത്. ചെങ്ങന്നൂര്‍ മംഗലം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിക്ക് സമീപം താമസിക്കുന്ന ബെന്നി മാത്യുവിനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബെന്നി മാത്യുവിന്റെ രണ്ടു മക്കളിലൊരാളായ ആന്‍സു ഭര്‍ത്താവുമൊത്ത് ദുബായിലാണ്. ഏപ്രില്‍ 8ന് അവധിക്ക് നാട്ടിലെത്താനിരുന്നതാണ്. എന്നാല്‍ കൊവിഡ് വ്യാപനം മൂലം യാത്ര വേണ്ടെന്ന് വെച്ചു. ഇതിനിടെയാണ് ആന്‍സു കൊവിഡ് ബാധിച്ച് വീട്ടിലെത്തി ഒളിച്ചിരിക്കുകയാണെന്ന വ്യാജപ്രചാരണം ഉണ്ടായത്.

ഒടുവില്‍ ആന്‍സു ദുബായില്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ഭീഷണി കുറഞ്ഞത്. ലോകം മുഴുവന്‍ സങ്കടപ്പെട്ടിരിക്കുന്ന അവസ്ഥയില്‍, കൊവിഡിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍, താനായി നാടിന് ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്ന് അന്‍സു വീഡിയോയില്‍ പറയുന്നു. ഇങ്ങനെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്‍സു ആവശ്യപ്പെടുന്നുണ്ട്.

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

SCROLL FOR NEXT