Coronavirus

കൊവിഡ് സ്ഥിരീകരിച്ച ഗായികയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ എംപി; രാഷ്ട്രപതിയെയും കണ്ടു 

THE CUE

കൊവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ദുഷ്യന്ത് സിങ് സ്വയം ക്വാറന്റൈന്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ എംപിമാര്‍ ആശങ്കയിലാണ്. രണ്ടു ദിവസം മുമ്പ് രാഷ്ട്രപതിഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം ദുഷ്യന്ത് സിങും പങ്കെടുത്തിരുന്നു. ഇതാണ് ആശങ്ക കൂട്ടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, ഹേമമാലിനി, കുമാരി സെല്‍ജ, മേരി കോം തുടങ്ങിയവരും പ്രഭാതഭക്ഷണത്തിനായി ഉണ്ടായിരുന്നു. ഇവരൊക്കെ സ്വയം ക്വാറന്റൈന്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്. ദുഷ്യന്ത് സിങിന്റെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ദുഷ്യന്ത് സിങുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കി. കനിക കപൂറിനൊപ്പമുള്ള പാര്‍ട്ടിയില്‍ ദുഷ്യന്ത് സിങിന്റ അമ്മയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജയും പങ്കെടുത്തിരുന്നു. ഇരുവരും സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്. വെള്ളിയാഴ്ചയാണ് ലക്‌നൗ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT