Coronavirus

ഡെക്‌സമെതസോണ്‍ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നുവെന്ന് കണ്ടെത്തല്‍ ; നിര്‍ണായക വഴിത്തിരിവ് 

THE CUE

ജനറിക് സ്റ്റിറോയ്ഡ് ആയ ഡെക്‌സമെതസോണ്‍ കൊവിഡ് ചികിത്സയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തല്‍. രോഗികള്‍ക്ക് കുറഞ്ഞ അളവില്‍ ഡെക്‌സമെതസോണ്‍ നല്‍കുന്നത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് ഇംഗ്ലണ്ടില്‍നിന്നുള്ള ഗവേഷകസംഘം പറയുന്നു. ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള സംഘത്തിന്റെ ശാസ്ത്രവേദിയായ റിക്കവറിയുടേതാണ് പഠനം. മറ്റ് രോഗങ്ങളില്‍ കടുത്ത വേദന ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന ജനറിക് സ്റ്റിറോയ്ഡ് ആണ് ഡെക്‌സമെതസോണ്‍. കൊവിഡ് ഏറ്റവും ഗുരുതരമായി വെന്റിലേറ്ററിലാകുന്ന മൂന്ന് പേരില്‍ ഒരാളെ ഈ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുന്നുവെന്ന് സംഘം വിശദീകരിക്കുന്നു. ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കേണ്ടവരില്‍ അഞ്ചില്‍ ഒരാളെയും ഇത്തരത്തില്‍ രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ലണ്ടനില്‍ ഇത്തരത്തില്‍ അയ്യായിരത്തോളം പേരെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചെന്നും ഗവേഷകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവ് കുറഞ്ഞ ചികിത്സാ രീതിയാണിതെന്നതാണ് മറ്റൊരു സവിശേഷതയെന്ന്‌ ട്രയലിന് നേതൃത്വം നല്‍കിയ ഒക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു. കൊവിഡ് മരണസംഖ്യ കുറയ്ക്കാന്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട മരുന്ന് ഇതുമാത്രമാണെന്ന് സംഘത്തിലുള്‍പ്പെട്ട പീറ്റര്‍ ഹോര്‍ബിയും ചൂണ്ടിക്കാട്ടി. നോവല്‍ കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്ര ബാധിതരായ രണ്ടായിരം പേര്‍ക്ക് ജനറിക് സ്റ്റിറോയ്ഡ് നല്‍കി. ഇതുവെച്ച് ഈ മരുന്ന് നല്‍കാതെ ചികിത്സയിലുള്ള നാലായിരം പേരുമായി താരതമ്യ പഠനം നടത്തി വ്യത്യാസം തിരിച്ചറിയുകയായിരുന്നു. നിലവില്‍ കൊവിഡ് 19 ന് ലോകത്തെവിടെയും മരുന്നോ പ്രതിരോധ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല. രോഗം ഇതുവരെ ലോകത്താകമാനം 4,31,000 പേരുടെ ജീവനെടുത്തിട്ടുണ്ട്.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT