Coronavirus

ആദ്യഘട്ടം 200 പേര്‍ക്ക് ചികിത്സ, കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രി

THE CUE

കാസര്‍കോട് മെഡിക്കല്‍ കോളേജിലെ പൂര്‍ത്തിയായ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് ഇനി കൊവിഡ് ആശുപത്രി. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 27 പേരടങ്ങുന്ന സംഘം കാസര്‍ഗോഡ് എത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട ജില്ല കൂടിയാണ് കാസര്‍ഗോഡ്. 139 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 10 കോടി ചിലവിലാണ് ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കൊവിഡ് ആശുപത്രിക്കായി സജ്ജീകരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ രോഗികളെ എത്തിക്കും. ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കാനാണ് പദ്ധതി.

പത്ത് പേരെ ഒരേ സമയം നിരീക്ഷിക്കാനാകുന്ന അത്യാധുനിക ഐസിയു, ഇരൂന്നൂറ് പേരെ ഉള്‍ക്കൊള്ളാവുന്ന ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയിലുമാണ് കൊവിഡ് രോഗികളെ ചികില്‍സിക്കുന്നത്.

കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തില്‍ 2 ഡോക്ടര്‍മാര്‍, 2 നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കുന്നത്.

അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാര്‍, ഡോ. രാജു രാജന്‍, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോള്‍ കുന്നില്‍, ഡോ. ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ഡോ. ആര്‍. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്സിലെ ഡോ. മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്സുമാരായ ജോസഫ് ജെന്നിംഗ്സ്, എസ്.കെ. അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിന്‍, എം.എസ്. നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്സിംഗ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

കൊവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ഇനിയുള്ള രണ്ടാഴ്ച കാസര്‍ഗോഡിന് നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. കാസര്‍ഗോഡ് ഉക്കിനടുക്കയിലാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT