Coronavirus

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; 5935 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 26 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 84,087 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

5935 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 730 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 61,388 സാമ്പിളുകള്‍ പരിശോധിച്ചു. 7699 പേരാണ് ഇന്ന് രോഗമുക്തരായത്.

കേരളത്തില്‍ ഒരേ സമയം ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധിയിലെത്തിയത് ഒക്ടോബറിലായിരുന്നു. അതിന് ശേഷം രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന് കരുതി മുന്‍കരുതലില്‍ അനാസ്ഥ കാട്ടരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT