Coronavirus

സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ്; 7723 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

95,407 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 48,253 സാമ്പിളുകള്‍ പരിശോധിച്ചു. 7723 പേര്‍ രോഗമുക്തരായി. കൊവിഡ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ജില്ല തിരുവനന്തപുരമായിരുന്നു. ഇപ്പോള്‍ രോഗവ്യാപനം കുറഞ്ഞെന്നും മുഖ്യമന്ത്രി.

ചിലരുടെ പ്രവര്‍ത്തി നിരാശാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കുന്നില്ല. വഴിയരികില്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവര്‍. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി ഇവരെ സഹായിക്കാം. പക്ഷെ ഇത്തരം സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടപെടണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാന്‍. ജാഗ്രതയില്‍ കുറവ് വരുത്താന്‍ പാടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ 15 വയസില്‍ താഴെ നിരവധി കുട്ടികള്‍ ഉണ്ട്. സ്വകാര്യ ട്യൂഷന്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുട്ടികളെ ട്യൂഷന് വിടുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT