Coronavirus

സംസ്ഥാനത്ത് 962 പേര്‍ക്ക് കൂടി കൊവിഡ്; 801 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രണ്ട് മരണം റിപ്പോട്ട് ചെയ്തു. 815 പേര്‍ രോഗമുക്തരായി.

801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 40 പേരുടെ ഉറവിടം വ്യക്തമല്ല. 55 പേര്‍ വിദേശത്ത് നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 6 കെഎസ്ഇ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരികരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍കോട് 50.

കഴിഞ്ഞ 24 മണിക്കൂറില്‍ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 10,779 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,484 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 506 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

'കാതലിൽ മമ്മൂട്ടി ചെയ്ത പോലൊരു ​ഗേ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒരിക്കലും കഴിയില്ല'; വിദ്യ ബാലൻ

SCROLL FOR NEXT