Coronavirus

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കൊവിഡ്; 745 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 745 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,727 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10,054 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്നവര്‍ 75, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 91. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (67), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (87) എന്നിവരാണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53

കഴിഞ്ഞ 24 മണിക്കൂറില്‍ 18,417 സാമ്പിളുകള്‍ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9611 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 495 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT