Coronavirus

416 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 204, കടുത്ത ആശങ്ക

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് 19. 112 പേര്‍ രോഗമുക്തി നേടി. പുറത്ത് നിന്ന് വന്നവരേക്കാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 123 പേരാണ് വിദേശത്ത് നിന്ന് വന്നവര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 51 പേര്‍, സമ്പര്‍ക്കം മൂലം 204 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3.

24 മണിക്കൂറില്‍ 11,693 സാമ്പിളുകള്‍ പരിശോധിച്ചു. 1,54,112 പേര്‍ നിരീക്ഷണത്തിലുണ്ട്. 3517 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 472 പേരെയാണ്. ആകെ 2,26,868 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 4525 പരിശോധനാ ഫലം വരാനുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT