Coronavirus

സംസ്ഥാനത്ത് 4125 പേര്‍ക്ക് കൂടി കൊവിഡ്; 3463 സമ്പര്‍ക്കരോഗികള്‍

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 19 മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 40382 പേരാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗബാധയുണ്ടായത്. 412 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 ആരോഗ്യപ്രവര്‍ത്തകരുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലാണ് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്ന് 681 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. നിരന്തരം വിഷയം ചൂണ്ടിക്കാട്ടിയിട്ടും തലസ്ഥാനത്ത് സമരം നടത്തുന്നവര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT