Coronavirus

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്കും കാറുകളില്‍ 3 പേര്‍ക്കും യാത്ര ചെയ്യാം; ലോക് ഡൗണിന് ശേഷമുള്ള യാത്ര നിയന്ത്രണങ്ങള്‍ ഇങ്ങനെ

ലോക് ഡൗണിന് ശേഷം കൊവിഡ് പ്രതിരോധത്തിനായി യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കി. സാമൂഹ്യ വ്യാപനം തടയുന്നതിനായാണ് പൊതുഗതാഗത രംഗത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജലദോഷവും പനിയുമുള്ളവര്‍ക്ക് പൊതുഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും സ്വകാര്യ കാറുകളില്‍ മൂന്ന് പേര്‍ക്കും മറ്റ് വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരാള്‍ മാത്രമായും സഞ്ചരിക്കണം.കുടുംബാംഗങ്ങള്‍ അല്ലാത്തവരെ വാഹനത്തില്‍ കയറ്റരുത്. മുഖം പൂര്‍ണമായും മറയ്ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം.

ലോക് ഡൗണ്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അവരുടെ വിവരങ്ങള്‍ ശേഖരിക്കും. ബസുകളിലും ട്രെയിനുകളിലും സഞ്ചരിക്കുന്നവരുടെ വിവരങ്ങള്‍ക്കായി റെഡ് ബസ്, ഐആര്‍സിടിസി തുടങ്ങിയ ബുക്കിംഗ് സൈറ്റുകളിലുടെ സഹായം തേടും. ഫോണ്‍ നമ്പര്‍ അടക്കം ശേഖരിക്കണം. ഇതിനായി വെബ് ആപ്ലിക്കേഷന്‍ തയ്യാറാക്കും. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ടിക്കറ്റിനൊപ്പം നല്‍കുകയും വേണം. ചരക്ക് വാഹനങ്ങള്‍ ചെക് പോസ്റ്റുകളില്‍ വെച്ച് അണുവിമുക്തമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അഗ്നി ശമന സേനയും ഇതില്‍ സഹകരിക്കണം.

പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സുരക്ഷിത അകലം പാലിക്കണം. സംസാരം കുറയ്ക്കണം. റോഡില്‍ തുപ്പരുത്. ജോലിക്ക് പോകുന്നവര്‍ സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് കൈവശം വെയ്ക്കണം. ഒറ്റ അക്ക , ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാം. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി ജോലി സമയം ക്രമീകരിക്കണം. ശനിയാഴ്ച അവധി നല്‍കാം. ഡ്രൈവര്‍മാരും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ടാക്‌സികളില്‍ എസി അനുവദിക്കില്ല. ഗ്ലാസുകള്‍ പൂര്‍ണമായും താഴ്ത്തിയിടണം. സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളും ജീവനക്കാരും മാസ്‌ക് ഉപയോഗിക്കണം. യാത്ര അവസാനിക്കുമ്പോള്‍ കൈ കഴുകണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT