Coronavirus

'നടന്നുതളര്‍ന്ന് സ്യൂട്ട്‌കേസിന് മുകളില്‍ കിടന്നുറങ്ങുന്ന കുട്ടി, ചരടുകൊണ്ട് കെട്ടിവലിച്ച് അമ്മ'; ലോക്ക്ഡൗണില്‍ വേദനായി ചിത്രം

ഓരോ ചിത്രങ്ങള്‍ക്കും പറയാന്‍ ആയിരം വാക്കുകളുണ്ടാകും. എഴുതുന്ന വാക്കുകളേക്കാള്‍ ശക്തമായിരിക്കും അവ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവുമധികം ദുരിതത്തിലായത് അന്യനാടുകളില്‍ കുടുങ്ങിയവരാണ്. കാല്‍നടയായാണ് ആയിരങ്ങള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ യാത്ര ഇതിനകം പലതവണ വാര്‍ത്തയായതാണ്. ഏറ്റവുമൊടുവിലായി ലോക്ക് ഡൗണ്‍ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ്, നടന്ന് തളര്‍ന്ന് സ്യൂട്ട് കേസിന് മുകളില്‍ കിടന്നുറങ്ങുന്ന കുട്ടിയുടെ ചിത്രങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്യൂട്ട് കേസില്‍ ചരട് കെട്ടി വലിച്ചു കൊണ്ട് പോവുകയാണ് കുട്ടിയുടെ അമ്മയെന്ന് കരുതുന്ന സ്ത്രീ. കുട്ടിയുടെ അരയ്ക്ക് മുകളില്‍ മാത്രമാണ് പെട്ടിയുടെ മുകളിലുള്ളത്. തളര്‍ന്ന് കിടക്കുമ്പോഴും അവശേഷിക്കുന്ന ഇത്തിരി ശക്തിയാല്‍ അവന്‍ സ്യൂട്ട് കേസ് മുറുകി പിടിച്ചുകൊണ്ടാണ് കിടക്കുന്നത്.

പഞ്ചാബില്‍ എവിടെയോ ആണ് സംഭവമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ഉത്തര്‍പ്രദേശിലേക്കാണ് കാല്‍നടയായുള്ള ഇവരുടെ യാത്രയെന്നും റിപ്പോര്‍ട്ട് പറയുന്നു. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT