Coronavirus

കര്‍ശന നടപടികളുമായി കേന്ദ്രം; ‘ഹോട്ട്‌സ്‌പോട്ടുകള്‍’ അടച്ചിടും, കേരളത്തില്‍ ഏഴ് ജില്ലകള്‍

THE CUE

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. 82 ശതമാനത്തില്‍ അധികം കൊവിഡ് ബാധിതരുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തില്‍ ഏഴു ജില്ലകളാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരിക. രാജ്യത്താകെ 274 ജില്ലകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 22ന് ശേഷം മൂന്നിരട്ടിയായി രോഗികളുടെ എണ്ണം വര്‍ധിച്ചു.

കൊവിഡ് ചികിത്സാ വസ്തുക്കളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടു മാസത്തേക്ക് 2.7 കോടി N95 മാസ്‌കുകള്‍ കരുതണം. 16 ലക്ഷം പരിശോധനാ കിറ്റുകള്‍, 50,000 വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT